ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിഗ്രി, പ്രൊഫഷണൽ, ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ ബസ് പാസിന്റെ സാധുത നവംബർ വരെ നീട്ടിയിട്ടുണ്ട് എന്ന് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടുന്നതിന് നിശ്ചയിച്ച തുക വിദ്യാർഥികൾ നൽകണമെന്നും തുടർന്ന് യാത്ര ചെയ്യുമ്പോൾ ബസ് പാസിനൊപ്പം രസീതും കാണിക്കണമെന്നും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വ്യക്തമാക്കി.
Read MoreTag: student bus pass
വിദ്യാർത്ഥികളുടെ ബസ് പാസ് കാലാവധി നീട്ടി ബിഎംടിസി
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് പാസുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ടിക്കറ്റ് നിരക്ക് നൽകാനോ പാസ് ഇല്ലങ്കിൽ ബസിൽ നിന്ന് ഇറങ്ങാനോ കണ്ടക്ടർമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതായി കഴിഞ്ഞ ആഴ്ചകളിൽ, സ്കൂളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ ബിഎംടിസി ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ഫീസ് രസീതോ തിരിച്ചറിയൽ കാർഡോ കാണിച്ചിട്ടും കണ്ടക്ടർമാർ വിദ്യാർത്ഥികളോടെ ഈ അനീതി തുടരുന്നതായിട്ടാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ബിഎംടിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരാതി സെല്ലിൽ ഇത്തരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടക്ടർമാർ…
Read More