കർണാടക തലസ്ഥാനമായ എച്ച്എസ്ആർ ലേഔട്ടിലുള്ള അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിന്റെ ടെൻസൈൽ മേൽക്കൂര മെയ് എട്ടിന് കനത്ത മഴയ്ക്കും കാറ്റിനും ഇടയിൽ തകർന്നുവീനിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി പൗരസമിതി പണം ചെലവഴിക്കില്ലെന്നും പകരം മുഴുവൻ ചെലവും കരാറുകാരൻ വഹിക്കുമെന്നും നാഥ് വ്യാഴാഴ്ച അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി ബിബിഎംപി ഒരു പൈസ പോലും ചെലവഴിക്കില്ലന്ന് വ്യക്തമാക്കിയ അദ്ദേഹം തകർച്ചയുടെ കാരണം അറിയാൻ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും. ഘടനാപരമായ പിഴവുകളോ മറ്റെന്തെങ്കിലും കാരണമോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണം പൂർത്തിയായാൽ മാത്രമേ അറിയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കബഡി…
Read MoreTag: Stadium
മഴയിൽ വൻനാശനഷ്ടം: കേടുപാടുകൾ നേരിട്ടതിൽ നഗരത്തിൽ പുതുതായി തുറന്ന സ്റ്റേഡിയവും
ബെംഗളൂരു: കനത്ത കാറ്റിലും മഴയിലും ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും തെക്കൻ കർണാടകയിലെ ചില പ്രദേശങ്ങളിലും ഞായറാഴ്ച വൈകിട്ട് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കൂടാതെ മഴയെത്തുടർന്ന് എച്ച്എസ്ആർ ലേഔട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മേലാപ്പ് ഇളകി വീണു. മാർച്ച് ഒന്നിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. കുറഞ്ഞത് 375 വൈദ്യുത തൂണുകൾ തകർന്നതായും 30 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും 398 മരങ്ങളും കടപുഴകി വൈദ്യുതി വിതരണ ലൈനുകളിൽ വീണതായും ബെസ്‌കോം അറിയിച്ചു. എച്ച്എസ്ആർ ലേഔട്ടിൽ 35…
Read More