ബെംഗളൂരു : ഓൾഡ് മദ്രാസ് റോഡിലെ സ്പായിൽ അനധികൃതമായി ജോലിചെയ്തിരുന്ന 44 യുവതികളെ സെൻട്രൽ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ. സ്പാ ഉടമ അനിലിനെ അറസ്റ്റുചെയ്തു. ഇയാളുടെ ആഡംബരകാറും സി.സി.ബി. സംഘം പിടിച്ചെടുത്തു. അനാശാസ്യം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് സി.സി.ബി. ഉദ്യോഗസ്ഥർ സ്പായിൽ റെയ്ഡ് നടത്തിയത്. ഈ സമയത്ത് വിവിധ ആവശ്യങ്ങൾക്കായെത്തിയ 34 പേരും സ്പായിലുണ്ടായിരുന്നു. ഇവരെയും സി.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാദേവപുര പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മിഷണർ…
Read More