കോട്ടയം: പാമ്പ് കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ആയി. സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരില്‍ വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
Read MoreTag: Snake Bite
വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി അധികൃതർ
കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.അദ്ദേഹം ഓർമശക്തിയും സംസാര ശേഷിയും പൂർണ്ണമായി വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കുവാനും തുടങ്ങിയുടേയും നിലവിൽ ജീവൻ രക്ഷാ ഉപാധികൾ ഒന്നും ഉപയോഗിക്കുന്നില്ലന്നും മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ശരീരത്തിലെ മസിലുകളുടെ ചലനശേഷിയും പൂർണമായി തിരിച്ചുകിട്ടി. തലച്ചോറിന്‍റെ പ്രവർത്തനം…
Read Moreകെ.ആർ. ആശുപത്രിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 617 പാമ്പ് കടി കേസുകൾ.
മൈസൂരു: വേനൽക്കാലത്ത് വെയിൽ കാലാവസ്ഥയിൽ നിരവധി പാമ്പുകടി കേസുകളാണ് എത്തിയത്. പരിഭ്രാന്തരാകരുതെന്നും , ഞങ്ങളുടെ പക്കൽ ആവശ്യത്തിന് ആന്റി സ്നേക്ക് വെനം (എഎസ്വി) കുത്തിവയ്പ്പ് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ വീടുകളിലും സ്റ്റോർ റൂമുകളിലും കോമ്പൗണ്ടുകളിലും പരിസരങ്ങളിലും ഇടയ്ക്കിടെ പാമ്പുകളെ കാണുന്നത് പരിസരവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംക്രാന്തിക്ക് ശേഷമാണ് വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം ഈ വർഷം തണുപ്പ് കുറച്ച് ദിവസങ്ങൾ കൂടി തുടരു മെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ പാമ്പുകൾ ചെരിപ്പുകൾ, വലിച്ചെറിയപ്പെട്ട പെട്ടികൾ, തേങ്ങാക്കുരു, സംഭരിച്ച ടയറുകൾ, ഉണങ്ങിയ ഇലകളുടെ…
Read Moreനിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ദാരുണാന്ത്യം
മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്. ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് നഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു. നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
Read More