ബെംഗളൂരു: കോടികൾ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി മൂന്നു മലയാളികളുൾപ്പെടെ നാലുപേരെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. ഇവരിൽനിന്നും അഞ്ചുകിലോഗ്രാം തിമിംഗിലവിസർജ്യം പിടികൂടി. ചാമരാജനഗറിലെ കൊല്ലേഗലിൽനിന്നാണ് സംഘം പിടിയിലായത്. കോഴിക്കോട് നാദാപുരം സ്വദേശി ഷംസുദീൻ (48), കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി സുജ (55), സാജി സുഭാഷ് (41), തുമകൂരുവിലെ തിർ സ്വദേശി വിരൂപാക്ഷ (61) എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി തിമിംഗിലവിസർജ്യവുമായി കാറിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. രഹസ്യവിവരം കിട്ടിയ വനംവകുപ്പ് സി.ഐ.ഡി. മൊബൈൽ സ്ക്വാഡ് റെയ്ഡ് നടത്തി നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു.
Read More