ശിവാജി പ്രതിമ തകർത്ത കേസിൽ ഏഴുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ശിവാജി പ്രതിമ നശിപ്പിച്ച കേസിൽ ഏഴുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബാഷ്യം സർക്കിളിലെ ശിവജി പ്രതിമയിൽ വ്യാഴാഴ്ച അർദ്ധരാത്രിയാണ് പ്രതികൾ കറുത്ത മഷി പുരട്ടിയതെന്നു സദാശിവനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.  കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അതിനിടെ, കനകദാസ് കോളനിയിൽ സ്ഥാപിച്ചിരുന്ന സങ്കൊല്ലി രായണ്ണയുടെ പ്രതിമ ശനിയാഴ്ച പുലർച്ചെ അക്രമികൾ തകർത്തതിനെ തുടർന്ന് ബെലഗാവിയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. തുടർന്നാണ് നഗരത്തിലും താലൂക്കിലും നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

Read More

ബെംഗളൂരുവിൽ ശിവാജി പ്രതിമ അവഹേളിച്ചതിനെതിരെ പ്രതിഷേധം

ബെംഗളൂരു : ബെംഗളൂരുവിലെ ഛത്രപതി ശിവജി മഹാരാജിവിന്റെ പ്രതിമ അവഹേളിച്ച സംഭവത്തിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പ്രവർത്തകർ വെള്ളിയാഴ്ച രാത്രി വൈകി സംഭാജി സർക്കിളിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. രാജാവിന്റെ പ്രതിമയെ അവഹേളിക്കുന്ന വീഡിയോ വെള്ളിയാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബെംഗളൂരു പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാംഭാജി സർക്കിളിന് സമീപവും തിരക്കേറിയ സർക്കിളുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും അനിയന്ത്രിതമായ പ്രതിഷേധക്കാരെയും തടിച്ചുകൂടിയ ആൾക്കൂട്ടത്തിനു നേരെ ലാത്തി പ്രയോഗിച്ചു. തെരുവുകളിലും വീടിന് പുറത്തും സഞ്ചരിക്കുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാൻ പോലീസ് നിർദ്ദേശിച്ചു.  

Read More
Click Here to Follow Us