ആ പ്രണയജീവിതത്തിൽ ഷഹാനയ്‌ക്കൊപ്പം ഇനി പ്രണവില്ല

ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ച ആയിരുന്നു.   പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം ചെയ്തത്. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന്…

Read More
Click Here to Follow Us