പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷ വീഴ്ച, ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരെഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനഗരിയിൽ വെച്ച്‌ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. റോഡരികിൽ നിന്ന ആൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി. ഇത് രണ്ടാം തവണയാണ് കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ലിയിൽ വെച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിന് ഒരു കുട്ടി ഓടി വന്നിരുന്നു. അംഗരക്ഷകർ കുട്ടിയെ മോദിയുടെ അടുത്ത് വെച്ച് തള്ളി മാറ്റുകയായിരുന്നു.

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പൂമാലയുമായി പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ യുവാവിനെ അവസാന നിമിഷം ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിയെ ഹാരാർപ്പണം നടത്താൻ ആയിരുന്നു യുവാവിന്റെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥൻ യുവാവിനെ പിടിച്ചുമാറ്റുന്നതിനിടെ പ്രധാനമന്ത്രി മാല വാങ്ങി കാറിന്റെ ബോണറ്റിൽ വെച്ചു. എയർപോർട്ട് മുതൽ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ ബാരിക്കേഡിന് പിന്നിലാക്കി വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനിടയിൽ ഒരാൾ പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയത് വൻ…

Read More
Click Here to Follow Us