ബിഗ് ബോസ് സെറ്റിൽ തീ, ലക്ഷ്മി പ്രിയയ്ക്കെതിരെ നടപടി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് സെറ്റിൽ തീ. ബിഗ് ബോസ് ഹൗസിൽ തീ അനാവശ്യമായി ഉപയോഗിക്കരുത് എന്നായിരുന്നു നിബന്ധന. എന്നാൽ ഈ നിബന്ധന ലംഘിച്ചിരിക്കുകയാണ് മത്സരാർഥിയായ ലക്ഷ്മി പ്രിയ. വീടിനുള്ളില്‍ തീ കത്തിച്ചിരിക്കുകയാണ് ലക്ഷ്മി. കാരണം ഏറെ രസകരമാണ്. ലക്ഷ്വറി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോഴാണ് നിയമനലംഘനത്തെ കുറിച്ച്‌ ബിഗ് ബോസ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷ്മിയുടെ 300 പോയിന്റുകള്‍ കട്ട് ചെയ്യുകയും ചെയ്തു. വീക്കിലി ടാസ്‌ക്കിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി പോയിന്റുകള്‍ നല്‍കുന്നത്. ഈ വാരം 2400 പോയിന്റുകളാണ് മത്സരാര്‍ത്ഥികള്‍ക്ക്…

Read More

ബിഗ് ബോസ്, ക്യാപ്റ്റൻസി വാക്പോര് മുറുകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോൾ താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളുമെല്ലാം കൂടുതല്‍ ശക്തമായി വരികയാണ്. സുഹൃത്തുക്കള്‍ പോലും പരസ്പരം പോരടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയില്‍ നോമിനേഷന്‍ ഇന്നലെയായിരുന്നു. ബ്ലെസ്ലിയും ദില്‍ഷയുമാണ് ഇത്തവണ ജയിലിലായത്. അഖിലും ബ്ലെസ്ലിയും തമ്മിലായിരുന്നു ജയില്‍ ടാസ്‌ക്. ഇതില്‍ ബ്ലെസ്ലി പരാജയപ്പെട്ടു. പിന്നാലെ ബ്ലെസ്ലിയ്‌ക്കൊപ്പം ഒരാളെ കൂടി അകത്തേക്ക് വിടാം എന്ന അധികാരം ബിഗ് ബോസ് അഖിലിന് നല്‍കി. ഇത് പ്രകാരം അഖില്‍ ദില്‍ഷയെ ജയിലിലേക്ക് അയക്കുകയായിരുന്നു. ജയില്‍ നോമിനേഷിന് പിന്നാലെ…

Read More

ബിഗ് ബോസ്, നവീനും ഡെയ്സിയും പുറത്തേക്ക്

വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ബി​ഗ് ബോസ് സീസൺ നാല് തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പല കലുക്ഷിതമായ സംഭവങ്ങളിലേക്കും വഴി മാറിയിരുന്നു. വാക്കുതർക്കങ്ങളും വാശിയേറിയ ടാസ്ക്കുകളും ഷോയുടെ മാറ്റ് കൂട്ടി. ഇതുവരെ നാല് പേരാണ് ബി​ഗ് ബോസിൽ നിന്നും പുറത്ത് പോയിരിക്കുന്നത്. ജാനകി, ശില്പ, മണികണ്ഠൻ, അശ്വിൻ എന്നിവരാണ് അവർ. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠൻ ഷോയിൽ നിന്നും പിൻവാങ്ങിയത്. ഇന്നലെ രണ്ട് പേരാണ് ഷോയില്‍ നിന്നും പുറത്തേക്ക് പേയത്. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീന്‍…

Read More

ശത്രുക്കളായ റോബിനും ജാസ്മിനും ഇനി സുഹൃത്തുക്കൾ

ബിഗ് ബോസ് സീസൺ 4 ന്റെ തുടക്കം മുതൽ അഭിപ്രായ വ്യത്യാസം ഉള്ള രണ്ട് പേരായായിരുന്ന റോബിനും ജാസ്മിനും. ആദ്യ ആഴ്ചയിലെ ടാസ്ക് മുതൽ അതു പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്. എന്ത് കളിച്ചും ഗെയിം ജയിക്കുക എന്ന തന്ത്രവുമായി വന്നിരിക്കുന്ന വ്യക്തിയാണ് റോബിന്‍. എന്നാല്‍ ജാസ്മിന്‍ ആകട്ടെ ജെനുവിന്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത ആദ്യ ടാസ്‌ക് മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴായി ഇരുവരും വലിയ വഴക്കുകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാത്രി ബിഗ് ബോസ്…

Read More

ബിഗ് ബോസിൽ ലവ് ട്രാക്ക് ഇട്ട് കൊടുത്ത് മോഹൻ ലാൽ 

ബിഗ് ബോസിൽ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ അനുഭവം ഉള്ളത് കൊണ്ട് ഈ സീസണിലും പ്രണയം കാണാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ദില്‍ഷയും റോബിനും പ്രണയത്തിലാവുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്, എങ്കിലും അതിനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ അത് വീണ്ടും ആളി കത്തിക്കാനുള്ള വക അവതാരകനായ മോഹന്‍ലാല്‍ തന്നെ കഴിഞ്ഞ ദിവസം ഇട്ടു കൊടുത്തിട്ടുണ്ട്. ബ്ലെസ്ലിയോ, റോബിനോ അതില്‍ ഒരാളെ സംരക്ഷിക്കാന്‍ പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു മോഹൻ ലാലിന്റെ ചോദ്യം. റോബിനെ ആണെന്ന് ദില്‍ഷ മറുപടി പറയുകയും ചെയ്തു. ഇതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള…

Read More

ബിഗ് ബോസ്, ആരാധകരുടെ എണ്ണം കൂട്ടി ബെംഗളൂരു ഫിറ്റ്നസ് ട്രെയിനർ

ബി​ഗ് ബോസ് നാലാം സീസണ്‍ ആദ്യ ആഴ്ചയുടെ അവസാനത്തോട് അടക്കുകയാണ്. ഇത്തവണ വന്ന പതിനേഴ് മത്സരാര്‍ഥികളില്‍ ഉദ്ഘാടന ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു ബെംഗളൂരു ഫിറ്റ്നസ് ട്രെയിനറായ ജാസ്മിന്‍ എം മൂസ. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ ജാസ്മിന് ലഭിക്കാന്‍ കാരണമായത് അവരുടെ ജീവിതാനുഭവങ്ങള്‍ തന്നെ ആയിരുന്നു. തീയില്‍ കുരുത്ത പെണ്‍കരുത്ത് എന്നാണ് ജാസ്മിനെ വിശേഷിപ്പിച്ചിരുന്നത്. തീര്‍ത്തും വിപരീതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തി ബി​ഗ് ബോസിലെത്തിയ മത്സാര്‍ഥി കൂടിയാണ് ജാസ്മിന്‍. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമാണ്…

Read More

ദിവസങ്ങൾക്കുള്ളിൽ ചേരി തിരിഞ്ഞ് ബിഗ് ബോസ് മത്സരാർഥികൾ

ലക്ഷ്മിപ്രിയയ്ക്കെതിരെ പരോക്ഷമായി സുചിത്രയും ധന്യയും റോൺസണും. ഇവിടെ പ്രത്യേകിച്ച്‌ ലീഡര്‍ഷിപ്പ് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മള്‍ തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ അല്ലാണ്ട് ആര്‍ക്കെങ്കിലും. ആര്‍ക്കെങ്കിലും ലീഡര്‍ഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ’ എന്നായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര ചോദിച്ചത്. ഓരോ കാര്യങ്ങളും അടിച്ച്‌ സ്ഥാപിച്ച്‌ ചെയ്യിക്കുകയാണ്. ചില സമയങ്ങളില്‍ നമ്മള്‍ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും സുചിത്ര പറയുന്നു. അത് നമ്മള്‍ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോണ്‍സണും ധന്യയും മറുപടി പറഞ്ഞത്. ഇക്കാര്യം എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടെന്നും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നും മൂവരും പറയുന്നു. ഷോ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ…

Read More

ബിഗ് ബോസ് സീസൺ 4 ഇന്ന് മുതൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 4 ന് ഇന്ന് തുടക്കം. രാത്രി 7 മണിയോടു കൂടി ഷോ ആരംഭിക്കും. പലരുടെയും പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ടു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്കെല്ലാം ഇന്ന് സമാപനം ആകുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയസീസണ്‍ ആരംഭിക്കുന്നത്.

Read More
Click Here to Follow Us