വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; സ്കൂളുകൾ വീണ്ടും അടച്ചേക്കുമെന്ന് മന്ത്രി

ബെംഗളൂരു : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ കർണാടക സർക്കാർ സ്കൂൾ അടച്ചുപൂട്ടാനും ആവശ്യമെങ്കിൽ പരീക്ഷകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചേക്കാമെന്ന് സംസ്ഥാന പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. “പരീക്ഷകളും സ്കൂളുകളും നിർത്തേണ്ട ആവശ്യം വന്നാൽ ഞങ്ങൾ പിന്നോട്ട് പോകില്ല. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ, ഒരു പ്രശ്നവുമില്ലെന്നാണ് എല്ലാ വിദഗ്ധരും അഭിപ്രായപ്പെടുന്നത്, ” മന്ത്രി ബി സി നാഗേഷ് തിങ്കളാഴ്ച പറഞ്ഞു. കൂടാതെ, കർണാടക സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സർക്കാർ ബദൽ ക്രമീകരണങ്ങൾ ചെയ്യുമെന്നും…

Read More
Click Here to Follow Us