സ്‌കൂളിലെ മതിൽ ഇടിഞ്ഞു വീണ് മൂന്ന് കുട്ടികൾ മരിച്ചു.

ചെന്നൈ: തിരുനെൽവേലിയിലെ സർക്കാർ എയ്ഡഡ് സ്കൂൾ ടോയ്‌ലറ്റ് മതിൽ ഇടിഞ്ഞു വീണ് മൂന്ന് വിദ്യാർത്ഥികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. എസ് എൻ ഹൈ റോഡിലെ 143 വർഷം പഴക്കമുള്ള ഷാഫ്റ്റർ ഹയർസെക്കൻഡറി സ്‌കൂളിലെ ടോയ്‌ലറ്റിലേക്ക് രാവിലെ 11 മണിയുടെ വിശ്രമ വേളയിൽ നിരവധി വിദ്യാർത്ഥികൾ പോയപ്പോളാണ് സംഭവം. അടുത്തിടെ പെയ്ത മഴയിൽ അടിത്തറയില്ലാത്ത ഭിത്തി ദുർബലമായതാകാം അപകടത്തിന് വഴി ഒരുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വിദ്യാർഥികളും അധ്യാപകരും ശ്രമിക്കുന്നതിനിടെ നരസിങ്കനല്ലൂരിലെ കെ അൻബലകൻ (ഒൻപതാം…

Read More
Click Here to Follow Us