ബെംഗളൂരു : കൊവിഡ് -19 ന്റെ ഒമൈക്രോൺ വേരിയന്റിൽ പേരിൽ “അനാവശ്യ ഭയം” സൃഷ്ടിക്കുന്നു, സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ താളം തെറ്റിക്കുകയാണെന്ന് ആരോപിച്ചു കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ ബുധനാഴ്ച രംഗത്തെത്തി. “എവിടെയാണ് ഒമൈക്രോൺ? എത്ര കേസുകൾ ഉണ്ട്? വിമാനത്താവളത്തിൽ നിന്ന് ഒരാൾ ഓടിപ്പോയതിന്റെ പേരിൽ അനാവശ്യമായ ഭീതി പരത്തുകയാണ്,” ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ പരിഗണിക്കുമ്പോൾ ബസവരാജ് ബൊമ്മൈ സർക്കാർ ജാഗ്രതയോടെ നീങ്ങണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
Read More