ബെംഗളൂരു: നഗരത്തിൽ സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ 3 പ്ലാന്റുകൾ സ്ഥാപിക്കാൻ ബിബിഎംപി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരമാണ് 21.15 കോടിരൂപ ചെലവഴിച്ച് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. 10 ടൺ വീതം മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 6 മാസത്തിനുള്ളിൽ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കും. നാപ്കിനുകൾ ഡയപ്പറുകൾ എന്നിവയാണ് സാനിറ്ററി മാലിന്യങ്ങളിൽ കുമി ഞ്ഞുകൂടുന്നത്. നിലവിൽ ഖരമാലിന്യങ്ങൾക്കൊപ്പമാണു സാനിറ്ററി മാലിന്യങ്ങളും ശേഖരിക്കുന്നത്.ഖരമാലിന്യ പ്ലാന്റുകളിൽ ഇവ കത്തിക്കുമ്പോൾ ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നേരിടുന്നത്.
Read More