നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിർമ്മാണക്കമ്പനിയുടേതെന്നും ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൻ എന്ന സാമൂഹിക പ്രവർത്തകൻ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ പോലീസ് നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. വിഷയത്തിൽ റൗഡി പിക്‌ചേഴ്‌സ് പ്രതികരിച്ചിട്ടില്ല. പെബിൾസ് (2021), റോക്കി (2021) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് റൗഡി പിക്ചേഴ്സ് ആണ്. രണ്ട് ചിത്രങ്ങളും ഏറെ പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. 2021ലെ ഓസ്‌കാർ പട്ടികയിൽ പെബിൾസ് ഇടം…
Read More