ബെംഗളൂരു: ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം ആരംഭിക്കാൻ കർണാടക ആർടിസി. ആദ്യഘട്ടം 21നു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കർണാടക ആർടിസി ലാഭകരമാക്കാൻ ശ്രീനിവാസ് മൂർത്തി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഗവേ ണൻസ് പദ്ധതി വ്യാപകമാക്കുന്നത്. സംസ്ഥാനത്തെ 15 ഡിവിഷനുക ളിലായുള്ള 83 ഡിപ്പോകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനോപ്പം ബസ് സർവീസുകൾ, ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ (ഇടിഎം), പ്രതിദിന വരുമാനം എന്നിവ പുതിയ സംവിധാനത്തിന്റെ കീഴിൽ വരും. ബസുകൾ അപകടത്തിൽപെടുന്നതു ഒഴിവാക്കാനും കൃത്യമായ പരിപാലനം, യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ…
Read More