ബൈക്ക് യാത്രികനെതിരെ റോഡിൽ വെടിയുതിർത്ത കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബുധനാഴ്ച രാത്രി റോഡിൽ വെച്ച് രോഷാകുലനായി സഹയാത്രികന് നേരെ വെടിയുതിർത്ത ആളെ പോലീസ്അറസ്റ്റ് ചെയ്തു. നഗരത്തിന്റെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവംനടന്നത്. ബൈക്ക് യാത്രികനായിരുന്ന അനിലിനെയാണ് വെടിവെച്ചത്. പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ട അനിൽതുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യശ്വന്ത്പൂർ പോലീസ് കേസിൽഎഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുംചെയ്തത്. രവീഷ് ഗൗഡ എന്നയാളാണ് പ്രതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ധർമേന്ദർ കുമാർ മീണപറഞ്ഞു. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ്…

Read More

ബൈക്ക് യാത്രികനെതിരെ ഓഡി കാർ ഡ്രൈവർ റോഡിൽ വെടിയുതിർത്തു.

ബെംഗളൂരു: റോഡിൽ വെച്ച് പ്രകോപിതനായ ഓഡി കാർ ഡ്രൈവർ  ബൈക്ക് ഓടിച്ചിരുന്നയാൾക്ക് നേരെ വെടിവെച്ചു. ലക്ഷ്യം തെറ്റിയതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപമാണ് സംഭവം നടന്നത്. ആംബുലൻസ് ഡ്രൈവറായ അനിൽ എന്ന ബൈക്ക് യാത്രികനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എംഎസ് രാമയ്യ മെഡിക്കൽ കോളേജിന്റെ പിൻവാതിലിനു സമീപം രാത്രി 9.25 ഓടെയാണ് സംഭവം. കാർ വേഗത്തിലോടിക്കാൻ പാകത്തിൽ വണ്ടി ഒതുക്കി കൊടുക്കാത്തതിനാൽ കാർ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ കാർ ഡ്രൈവർ തോക്ക് പുറത്തെടുത്ത് ഓടിക്കൊണ്ടിരുന്ന…

Read More
Click Here to Follow Us