റേഷൻ കാർഡിൽ ക്രിസ്തുവിന്റെ ചിത്രം, നടപടി എടുക്കാൻ ആവശ്യപ്പെട്ട് സർക്കാർ

ബെംഗളൂരു: കർണാടകയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളിൽ ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത സംഭവം വിവാദത്തിലേക്ക്. റാം നഗറിലെ ദൊഡ്ഡലഹള്ളിയിൽ വിതരണം ചെയ്ത റേഷൻ കാർഡുകളിലാണ് ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസ്‌ പ്രസിഡൻറ് ഡി.കെ. ശിവകുമാറിൻറെ സ്വദേശം കൂടിയാണ് ദൊഡ്ഡലഹള്ളി.  ഈ റേഷൻ കാർഡുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശ്രീരാമസേന ഉൾപ്പെടെ വിവിധ സംഘടനകൾ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാംനഗർ ഡപ്യൂട്ടി കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കനക് പുര തഹസീൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More
Click Here to Follow Us