ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ‘ഒരു കിടയിന്‍ ഒരു മാനു എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്, ചില സിനിമകള്‍ക്കും സ്വതന്ത്ര ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി. ചെറുപ്പം മുതലേ അപൂര്‍വ രോഗത്താല്‍ വലഞ്ഞിരുന്നതായും പലപ്പോഴും രഘുറാം പറഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന്…
Read More