എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ശശികലയുടെ ഹർജി ചെന്നൈ കോടതി തള്ളി

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ സഹായിയായ വികെ ശശികലയ്ക്ക് തിരിച്ചടി, 2017-ൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതിനെ ചോദ്യം ചെയ്തുള്ള അപ്പീൽ ചെന്നൈയിലെ കോടതി തള്ളി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ശശികല കോടതിയെ സമീപിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം മാസങ്ങൾക്ക് മുമ്പാണ് ശശികല മോചിതയായത്.

എഐഎഡിഎംകെ കോർഡിനേറ്റർ ഒ പനീർശെൽവം (ഒപിഎസ്), ജോയിന്റ് കോർഡിനേറ്റർ ഇ പളനിസ്വാമി (ഇപിഎസ്) എന്നിവരുടെ ഇടക്കാല അപേക്ഷയെ തുടർന്നാണ് കോടതി ഹർജി തള്ളിയത്, എന്ന് പാർട്ടിയുടെ നിയമ വിഭാഗം ജോയിന്റ് സെക്രട്ടറി എഎം ബാബു മുരുകവേൽ പറഞ്ഞു. ഈ തീരുമാനത്തെ എതിർക്കാൻ ശശികലയ്ക്ക് സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. 2017ൽ നടന്ന എഐഎഡിഎംകെ ജനറൽ കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടിക്ക് കഴമ്പില്ലെന്ന് കാണിച്ചാണ് ശശികല സിറ്റി സിവിൽ കോടതിയെ സമീപിച്ചത്. ഒ.പി.എസിന്റെയും ഇ.പി.എസിന്റെയും നേതൃത്വത്തിലുള്ള അന്നത്തെ പ്രത്യേക വിഭാഗങ്ങളുടെ ലയനത്തിന്റെ പശ്ചാത്തലത്തിലാണ് ജനറൽ കൗൺസിൽ നടന്നത്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

തന്നെ നീക്കം ചെയ്യാൻ തീരുമാനിച്ച ജനറൽ കൗൺസിൽ പാർട്ടി ജനറൽ സെക്രട്ടറിക്ക് മാത്രമേ വിളിക്കാൻ കഴിയൂ എന്ന കാരണത്താലാണ് തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ ശശികല വെല്ലുവിളിച്ചത്. അവർ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സിവിൽ കോടതിയുടെ അധികാരപരിധി വർദ്ധിപ്പിച്ചതിനാൽ കേസ് സിവിൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈ സിവിൽ കോടതിയാണ് ഇപ്പോൾ ഹർജി തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts