ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ മൂന്ന് ട്രാവൽ ഏജൻസി ജീവനക്കാർ ബെലഗാവിയിൽ പിടിയിൽ. അന്തഃസംസ്ഥാനയാത്രയ്ക്കാവശ്യമായ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമിച്ചു നൽകിയിരുന്നത്.മഹാരാഷ്ട്രയിൽനിന്ന് കർണാടകത്തിലേക്ക് വരുന്ന യാത്രക്കാർക്കാണ് ബസ് ടിക്കറ്റിനോടൊപ്പം വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകളും സംഘം പ്രധാനമായും വിതരണം ചെയ്തു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേയും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്ന സംഘങ്ങൾ ബെംഗളൂരുവിൽനിന്നും പിടിയിലായിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വ്യാജ…
Read More