ബെംഗളൂരു: സ്വത്ത്, വസ്തു സംബന്ധമായ കേസുകൾ ഒത്തുതീർപ്പാക്കുന്നതിനു മുൻപ് പവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കർണാടക ഹൈക്കോടതി. ഒത്തുതീർപ്പ് ഹർജികൾ ആദ്യം കീഴ്കോടതിയിൽ പരിഗണിച്ച് തീർപ്പായില്ലെങ്കിൽ മാത്രം ലോക് അദാലത്തിലേക്ക് വിടേണ്ടതുള്ളു എന്നും കോടതി അറിയിച്ചു. ഇരു കക്ഷികളും പൂർണ സമ്മതത്തോടെ നേരിട്ട് എത്തി തിരിച്ചറിയൽ രേഖ ഹാജരാക്കണം, എതിർ കക്ഷിക്ക് നോട്ടീസ് അയച്ചുവെന്ന് ഉറപ്പ് വരുത്തണം, പവർ ഓഫ് ആറ്റോണി സംബന്ധിച്ച ആധികാരികത ഉറപ്പ് വരുത്തി രേഖപ്പെടുത്തണം തുടങ്ങിയ മാർഗ നിർദേശങ്ങളും കോടതി പുറപ്പെടുവിപ്പിച്ചു.
Read More