വിവാഹ വാഗ്ദാനം നൽകി പീഡനം, പരാതിയുമായി പോലീസ് കോൺസ്റ്റബിൾ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിരയാക്കിയ പോലീസ് ഇൻസ്‌പെക്ടർക്കെതിരെ യുവതി പരാതി നൽകി. യുവതിയുടെ പരാതിയെ തുടർന്ന് ഗോവിന്ദരാജ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനം, വിശ്വാസ വഞ്ചന എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 2017 മുതൽ തന്നെ ഇൻസ്‌പെക്ടർ ആയ മധുസുധൻ റിസോർട്ട് ഉൾപ്പെടെ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 2 തവണ ഗർഭിണിയാവുകയും ചെയ്തിട്ടുണ്ടെന്ന് പീഡനത്തിനിരയായ വനിതാ കോൺസ്റ്റബിൾ പറഞ്ഞു. ഒരു തവണ ഗർഭച്ചിത്രം നടത്തിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇൻസ്‌പെക്ടർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Read More
Click Here to Follow Us