ബെംഗളൂരു: ഇന്നലെ റിപ്പോർട് ചെയ്യപ്പെട്ട കെ.ആർ.എസ്. ഗ്രാമത്തിലെ ഒരു കുടുംബത്തിൽ പെട്ട അഞ്ചുപേരുടെ കൊലപാതകം കവർച്ചയ്ക്കിടെയെന്ന് പോലീസ്. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽനിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി, ഇതേത്തുടർന്നാണ് കൊലപാതകം കവർച്ചയ്ക്കിടെയാണ് നടന്നതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. സംഭവസമയം ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം വീട്ടിലില്ലായിരുന്നു. ഇയാളെയും പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് സ്വദേശി ലക്ഷ്മി (32), മക്കളായ രാജു (12), കോമൾ (ഏഴ്), കുണാൽ (നാല്), ലക്ഷ്മിയുടെ സഹോദരന്റെ മകൻ ഗോവിന്ദ (എട്ട്) എന്നിവർ കൊല്ലപ്പെട്ടത്.…
Read More