മെട്രോപാതയ്ക്ക് തടസ്സമായി മേൽപ്പാലം, നിർമ്മാണം നിർത്തിവയ്ക്കാൻ ബിഎംആർസി നിർദേശം 

ബെംഗളൂരു: കലാമന്ദിറിന് മുന്നിലൂടെ ഉള്ള മേൽപാലത്തിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിനോട്‌ അടുത്തതോടെ നിർമാണം നിർത്തിവയ്ക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ബിബിഎംപിക്ക് നിർദേശം നൽകി. അനുമതിയില്ലാതെയാണ് പാലം നിർമാണം ആരംഭിച്ചതെന്നാണ് ബിഎംആർസി വിശദീകരണം. സിൽക്ക് ബോർഡ്–കെആർ പുരം മെട്രോ പാത ഇതിലൂടെ കടന്നുപോകുന്നതിനാൽ മേൽപാലത്തിന്റെ രൂപരേഖ മാറ്റേണ്ടിവരും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ടാണ് ബിബിഎംപി മേൽപാല നിർമാണം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മെട്രോ റൂട്ട് 2 വർഷം മുൻപേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് പാലം നിർമാണം ആരംഭിച്ചതെന്നും ആരോപണത്തിൽ ചൂണ്ടിക്കട്ടുന്നു.

Read More
Click Here to Follow Us