തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന ഓണം പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12 നാണ് സ്കൂൾ വീണ്ടും തുറക്കുക.
Read MoreTag: Onam exam
ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെപ്റ്റംബർ 3 മുതൽ പത്തു ദിവസം ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്‌കൂൾ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.
Read More