ബെംഗളൂരു: താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമത്തിന്റെ വെളിച്ചത്തിൽ വൈദ്യുതി ഉൽപാദനത്തിൽ ഉത്കണ്ഠ നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത ഊർജ്ജ മന്ത്രി വി സുനിൽ കുമാർ തള്ളിക്കളഞ്ഞു. “കൽക്കരി ക്ഷാമം വൈദ്യുതി വിതരണത്തെ ബാധിക്കില്ല.” എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. “ഇതുവരെ വൈദ്യുതി ക്ഷാമം ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം സ്വകാര്യമേഖലയ്ക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഒരു കൃത്രിമ കൽക്കരി ക്ഷാമം സൃഷ്ടിക്കരുത്. അങ്ങനെയാണെങ്കിൽ, ഞങ്ങൾ അതിനെ ശക്തമായി എതിർക്കുന്നു“ എന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.
Read More