ബെംഗളൂരു: യെലഹങ്ക നിയമസഭാ മണ്ഡലത്തിൽ 260 കോടി രൂപ ചെലവിൽ രണ്ട് മേൽപ്പാലങ്ങളും റെയിൽവേ അണ്ടർബ്രിഡ്ജും നിർമിക്കാനുള്ള കരാർ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻസിസി) ഏറ്റെടുത്തു. 1.8 കിലോമീറ്റർ നീളമുള്ള ആദ്യത്തെ മേൽപ്പാലം ദൊഡ്ഡബല്ലാപുര റോഡിൽ വരികയും തിരക്കേറിയ നാല് ട്രാഫിക് കവലകളെ ബന്ധിപ്പിക്കുകയും ചെയ്യും. യെലഹങ്ക പഴയ പട്ടണത്തിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്റെ കൂടാതെ റയിൽവേ അണ്ടർബ്രിഡ്ജ് ദൊഡ്ഡബല്ലാപൂർ റോഡിനെ ബന്ധിപ്പിക്കുകായും ചെയ്യും. യെലഹങ്ക എം.എൽ.എ എസ്.ആർ.വിശ്വനാഥ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഒന്നര വർഷത്തിനുള്ളിൽ അവ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തായും അറിയിച്ചു. വിമാനത്താവളത്തിന് അടുത്തായതിനാൽ…
Read More