ബെംഗളുരു; നവരാത്രി ആഘോഷങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ ബിബിഎംപി പുറത്തിറക്കി, കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാനും വേണ്ടിയാണ് ബിബിഎംപി നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 11 മുതൽ 15 വരെയാണ് ആഘോഷം. പൂജകളിൽ 50 ൽ അധികം ആൾക്കാർ പാടില്ല എന്ന് പ്രത്യേകം പറയുന്നു. 1. പൂജകളിൽ മധുരം, ഫലങ്ങളും, പുഷ്പങ്ങളും നൽകുന്നത് നിരോധിച്ചിട്ടുണ്ട്. 2.അപാർട്മെന്റുകളും സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം. 3. പൊതുസ്ഥലങ്ങളിൽ പൂജക്കെത്തിക്കുന്ന വിഗ്രഹങ്ങൾക്ക് നാല് അടിയിൽ കൂടുതൽ ഉയരം പാടില്ല. 4. വിഗ്രഹങ്ങൾ…
Read More