ബെംഗളുരു; മൊബൈൽ ഫോൺ സാന്ദ്രതയിൽ കർണ്ണാടകയ്ക്ക് ഏഴാം സ്ഥാനം, സംസ്ഥാനത്തെ മൊബൈൽ ഫോൺ സാന്ദ്രത എന്നത് 104.6 ശതമാനമാണ്. രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രതയിലാണിത്. ഡൽഹിയാണ് ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത്. 279.5 ശതമാനമാണ് ഡൽഹിയിലെ മൊബൈൽ ഫോൺ സാന്ദ്രത. കൂടാതെ 88.51 ശതമാനമാണ് ദേശീയ ശരാശരി. കർണ്ണാടകയാണ് മൊബൈൽ സേവനദാതാക്കളെ മാറ്റുന്നതിനുള്ള പോർട്ടബിലിറ്റി അപേക്ഷയിൽ മുന്നിലുള്ളത്. ജൂലൈ 21 വരെ 49.60 ദശലക്ഷം പേരാണ് ഇത്തരത്തിൽ പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.
Read More