ബെംഗളൂരു: മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് എംഎൽഎ മാർ ഇരുപതിലധികം പരാതി നൽകി. ഭരണനിർവഹണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തേക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് നിരവധി തവണ ഓർമ്മിപ്പിച്ചിട്ടും പല മുതിർന്ന മന്ത്രിമാരും പ്രതികരിക്കുന്നില്ലെന്ന് നിയമസഭാ കക്ഷികളുടെ പരാതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി യോഗം ചേരും.
Read MoreTag: ministers
സംസ്ഥാന മന്ത്രിമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാർഗെ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ ഈ മാസം 21ന് ഡൽഹിക്ക് വിളിച്ചു. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആണ് ഇത് അറിയിച്ചത്. പാർട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചർച്ചക്കാണ് ഈ മീറ്റിംഗ്. സംസ്ഥാനത്തിൻ്റെ വിവിധ പദ്ധതികളുമായ് ബന്ധപെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും. മുഖ്യ മന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, മോദിയുമായുള്ള കൂട്ടിക്കാഴ്ച സംബന്ധിച് ശിവകുമാർ വ്യക്തമായി പ്രതികരിച്ചില്ല. നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിൽ ആണ് ഉള്ളതൊന്നും എല്ലാവരും ഒരുമിച്ച് …
Read More