നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി നഗരത്തിലെ പ്രശസ്ത മാൾ.

ബെംഗളൂരു: നികുതി അടയ്ക്കാത്തതിന്റെ പേരിൽ നഗരത്തിലെ പ്രശസ്തമായ മന്ത്രി മാൾ സെപ്റ്റംബർ 30 വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ  റവന്യൂ ഉദ്യോഗസ്ഥർ അടച്ചുപൂട്ടാനൊരുങ്ങി. എങ്കിലും തക്കസമയത്ത് മന്ത്രി മാൾ അധികൃതർ  5,00,00,000 രൂപയുടെ (അഞ്ച് കോടി) ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാൽ മാൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉദ്യോഗസ്ഥർ തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അഭിഷേക് ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള മന്ത്രി മാൾ 39,49,25,115 രൂപ (39.49 കോടി) നികുതി കുടിശ്ശിക അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നോട്ടീസ് ലഭിച്ചിട്ടും മാൾ അധികൃതർ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജോയിന്റ് കമ്മീഷണർ (ബിബിഎംപി വെസ്റ്റ് സോൺ)…

Read More
Click Here to Follow Us