ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസിന് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനു എത്തും. റിലീസ് ചെയ്ത് ഏഴാം ആഴ്ചയിലും ചിത്രം തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 2022 ഡിസംബർ 30നാണ് മാളികപ്പുറം തിയേറ്ററിൽ എത്തിയത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അയ്യപ്പന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ. ജയൻ, സൈജു…
Read More