ബെംഗളൂരു: സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന പൗരന്മാരെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം കർണാടക ഐ.ജി & ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി. പലചരക്ക്, പച്ചക്കറികൾ, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട വസ്തുക്കൾ എന്നിവ വാങ്ങുന്നതിന്, നഗരത്തിലെ തൊട്ട് അടുത്തുള്ള കടയിലേക്കോ ഗ്രാമീണ മേഖലയിലെ ഏറ്റവും അടുത്ത് ലഭ്യമായ കടയിലേക്കോ പോകുവാൻ വാഹനം ഉപയോഗിക്കുന്നതിന് തടസ്സം ഇല്ല. “അനാവശ്യമായി പുറത്തിറങ്ങാനുള്ള അനുമതിയായി ഇതിനെകാണാതെ വിവേചനാധികാരത്തോടെ ഈ സൗകര്യം ഉപയോഗിക്കുക. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി വീട്ടിൽ തന്നെ തുടരുക, ” എന്ന് അദ്ദേഹം…
Read MoreTag: Lockdown bengaluru
എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു
ബെംഗളൂരു: ഏപ്രിൽ 27 ന് രാത്രി 9 മണി മുതൽ 14 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന കോവിഡ് കർഫ്യൂ കണക്കിലെടുത്ത് എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വവത് നാരായണൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ കർഫ്യൂ പൂർത്തിയാക്കിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, ഡിപ്ലോമ കോഴ്സ് പരീക്ഷകൾ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (വി.ടി.യു) മാറ്റി വെച്ചു. ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും.…
Read Moreനഗരത്തിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ സെന്ററുകൾ ലോക്ക്ഡൗണിൽ അടച്ചിടും
ബെംഗളൂരു: ഇന്ന് മുതൽ അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർറിസർവേഷൻ സെന്ററുകൾ അടച്ചിടുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബനശങ്കരി, ജയനഗർ, കോറമംഗല. കെ ആർ മാർക്കറ്റ്, ഹൈക്കോടതി, വിധാന സൗധ, ഇലക്ട്രോണിക് സിറ്റി, യെലഹങ്ക എന്നിവിടങ്ങളിലെ പിആർഎസ് കേന്ദ്രങ്ങൾ 28.04.2021 മുതൽ 11.05.2021 വരെ (14 ദിവസം) അടച്ചിരിക്കുന്നു, ” എന്ന് വിജ്ഞാപനത്തിൽ അറിയിച്ചു. കർണാടകയിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൌൺ ഇന്ന് വൈകുന്നെരം മുതൽആരംഭിക്കുന്നതാണ്.
Read More