ബെംഗളൂരു: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവും നടനുമായ കൃഷ്ണ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംവിധായകനും നിർമാതാവും കൂടിയായ അദ്ദേഹത്തിന്റെ മുഴുവൻ പേര് ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ്. 1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനനം. 1960കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്ന കൃഷ്ണ, 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.…
Read MoreTag: krishna
1500 കോടിയുടെ പദ്ധതിയല്ല, ജീവിക്കാൻ കഷ്ട്ടപ്പെടുന്ന കർഷകർക്ക് ജലമാണ് നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ച് ബിഎസ് യെഡിയൂരപ്പ
ബെംഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി. അപ്പർ കൃഷ്ണ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് യെഡിയൂരപ്പ ആവശ്യപ്പെടുന്നത്. ദിനവും കർഷക ആത്മഹത്യകൾ നടക്കുന്ന കർണ്ണാടകയിൽ പലയിടങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.
Read More