ബെംഗളൂരു: നഗരത്തിലെ കോറമംഗലയിൽ പട്ടാപകൽ ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ച് ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ പോലീസ് വെടിവെച്ചു പിടിച്ചു. ബുധനാഴ്ച പുലർച്ചെ ബേഗുർ തടാകത്തിനു സമീപത്തു വെച്ചാണ് പോലീസ് ഈ പ്രതികളെ പിടികൂടിയത്. പ്രതികളായ പ്രദീപ് രവി എന്നിവർ തടാകത്തിനു സമീപത്തുള്ളതായി രഹസ്യ വിവരം ലഭിഹത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതികൾ പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ നോക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. പ്രതികളെ മുട്ടിനു താഴെ വെടിവെച്ചു കീഴ്പ്പെടുത്തുകയായിരുന്നു. കോറമംഗള സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും ഈ ഏറ്റുമുട്ടലിൽ നിസ്സാര പരിക്കേറ്റു. രണ്ടു പ്രതികളെയും…
Read More