കർണാടക കോൺഗ്രസ്‌ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു, പകരം വ്യാജൻ

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചുവെന്ന് പരാതി. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളും ആക്കി വ്യാജ വെബ്സൈറ്റില്‍ ചിത്രീകരിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിലുള്ള വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ ഐഎന്‍സികര്‍ണാടക.ഇന്‍ ഇപ്പോള്‍ ലഭ്യമല്ല. ഈ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ ‘ഈ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന അറിയിപ്പാണ് കാണുക. അതേസമയം ഇതിന്…

Read More

നഗരത്തിൽ പോക്‌സോ കേസ് എണ്ണത്തിൽ വർധന

ബെംഗളൂരു: നഗരത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) ആക്‌ട്-2012 പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. കർണാടക സ്റ്റേറ്റ് പോലീസ് വെബ്‌സൈറ്റിൽ ലഭ്യമായ ഡാറ്റ പ്രകാരം ബെംഗളൂരു നഗര പരിധിയിൽ കഴിഞ്ഞ വർഷം 444 കേസുകളാണ് രജിസ്റ്റർ ചെയ്തത്.  2022 ൽ 286ഉം 2021 ൽ 399ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്

Read More

ബൈജൂസിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ

ബെംഗളൂരു: പ്രമുഖ എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍. ആകെ 1000 ത്തോളം പേരെ പിരിച്ചു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്നു മാത്രം 15% ത്തോളം ജീവനക്കാരെയാണ് 2 ദിവസത്തിനിടയില്‍ പിരിച്ചു വിട്ടത്. വാട്സ് ആപ് വഴിയും ഗൂഗിള്‍ മീറ്റ് വഴിയുമാണ് പിരിച്ചു വിടല്‍ വിവരം അറിയിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ടെക് ജീവനക്കാരില്‍ നിന്നും 30% ത്തോളം പേരെ ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണയും അതേ വിഭാഗത്തില്‍ നിന്നാണ് കൂട്ട പിരിച്ചു വിടല്‍. എന്നാല്‍…

Read More

കോൺക്രീറ്റ് മിക്സർ കാറിന് മുകളിൽ വീണു, അമ്മയും മകളും മരിച്ചു 

ബെംഗളൂരു: കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ബെംഗളൂരു ബന്നാര്‍ഘട്ട റോഡിലാണ് സംഭവം. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സാമന്ത(16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാമന്തയെ സ്‌കൂളിലാക്കാന്‍ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ഗായത്രി. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കാറിന്‍റെ എമര്‍ജന്‍സി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍…

Read More

സംസ്ഥാനത്തെ വനത്തിനുള്ളിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളി; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം (ബയോ മെഡിക്കൽ വേസ്റ്റ്) രാത്രിയിൽ കർണാടകയിലെ മാക്കൂട്ടം വനത്തിനുള്ളിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. വനംവകുപ്പ് കുടക് സർക്കിൾ ചീഫ് കൺസർവേറ്റർ ബി.എൻ നിരഞ്ജൻ മൂർത്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറിയും 15 ചാക്ക് മാലിന്യവും പിടിച്ചെടുത്തത്.ലോറി ഡ്രൈവറെയും ക്ലീനറെയുമാണ് അറസ്റ്റ് ചെയ്തത്. കുടക് വനമേഖലയിൽ ആശുപത്രി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് വനംവകുപ്പ് പരിശോധന ഊർജിതമാക്കിയത്. കേരളവുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപേട്ട്, നഞ്ചൻഗുഡ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആശുപത്രി മാലിന്യം തള്ളുന്ന…

Read More

നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ

ബെംഗളൂരു: നായ്ക്കുട്ടിയെ മോഷ്ടിച്ച കേസില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇരുവരും മോഷ്ടിച്ചത്. 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാലാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് അറിഞ്ഞത്. നിഖില്‍, ശ്രേയ എന്നിവരാണ് അന്വേഷണത്തില്‍ പോലീസിന്റെ പിടിയിലായത്. കടയുടമകള്‍ പോലീസില്‍ പരാതി…

Read More

വീഡിയോ കോൾ സംബന്ധിച്ച തർക്കം അവസാനിച്ചത് കത്തി കുത്തിൽ 

ബെംഗളൂരു: വീഡിയോ കോള്‍ സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ഒപ്പം ഉണ്ടായിരുന്ന ആളെ കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച്‌ 56 – കാരന്‍. രാജേഷ് മിശ്ര എന്ന 49 – കാരനാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകനായ വി സുരേഷാണ് രാജേഷിനെ കുത്തിയത്. ഇരുവരും എച്ച്‌എസ്‌ആര്‍ ലേഔട്ട് സെക്ടര്‍ രണ്ടിലെ ഒരു വസ്ത്രക്കടയില്‍ ടെയ്‍ലര്‍ കം സെയില്‍സ്മാന്‍മാരായി ജോലി ചെയ്തുവരികയായിരുന്നു. രാജേഷ് മിശ്രയെ ഭാര്യ വീഡിയോ കോള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജേഷിന്‍റെ ഭാര്യയെ കാണണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, രാജേഷിന് ഇതിന് താത്പര്യം ഇല്ലായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.…

Read More

അപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…

Read More

പശു ഇറച്ചി കൈവശം വച്ചു എന്ന ആരോപണം, യുവാവിന് ക്രൂര മർദ്ദനം 

ബെംഗളൂരു: പശു ഇറച്ചി കൈവശം വച്ചു എന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. കർണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ടാണ് മർദിച്ചത്. സംഭവത്തിൽ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ പിടിച്ചുവച്ച്, കയ്യിൽ പശു ഇറച്ചിയാണെന്ന് സംശയിച്ച് തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Read More

സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി, വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി. ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാം വഴി അപരിചിതനുമായി ബന്ധപ്പെട്ടത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച്‌ ഹര്‍ഷിത്തിന്റെ സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്നും അത് വൈറലാക്കുമെന്നും ഇല്ലെങ്കില്‍ 11,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കാമെന്നും ജനുവരി 23 വരെ സമയം നല്‍കണമെന്നും…

Read More