ബെംഗളൂരു: അമിതവേഗതയിലെത്തിയ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ധാര്‍വാഡ് താലൂക്കിലെ തെഗുര ഗ്രാമത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേരും കാല്‍നടയാത്രക്കാരനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മഹന്തേഷ് മുദ്ദോജി (40), ബസവരാജ് നരഗുണ്ട (35), നാഗപ്പ മുദ്ദോജി (29), ശ്രീകുമാര്‍, ധാര്‍വാഡ് ഹെബ്ബള്ളിയിലെ കാല്‍നടയാത്രക്കാരനായ ഈരണ്ണ രമണഗൗഡര്‍ (35) എന്നിവരാണ് മരിച്ചത്. ബെല്‍ഗാം ജില്ലയിലെ ഔരാദി ഗ്രാമത്തില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. അഗ്‌നിപഥില്‍ ചേരാനൊരുങ്ങുന്ന…
Read MoreTag: karnataka
കർണാടക കോൺഗ്രസ് പോരിൽ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗളുരു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിലെ പോരില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാര്‍…
Read Moreകർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ
ബെംഗളൂരു: കോൺഗ്രസ് അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…
Read Moreമോഷണം പോയ ബസ് തെലുങ്കാനയിൽ നിന്നും കണ്ടെത്തി
ബെംഗളൂരു: കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മോഷണം പോയ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് തെലങ്കാനയില്‍ നിന്ന് കണ്ടെത്തി. പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. റോഡിലെ കുഴിയില്‍ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ചിഞ്ചോളി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷ്‌ടിക്കപ്പെട്ടത്. ബീദറില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയില്‍ എത്തിയതായിരുന്നു ബസ്. ഇന്ന് പുലര്‍ച്ചെ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ്…
Read Moreരൂപയ്ക്കും രോഹിണിയ്ക്കും സ്ഥലം മാറ്റം, പുതിയ ചുമതലകൾ ഇല്ല
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ…
Read Moreബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ആശുപത്രിയിൽ
ബെംഗളൂരു: നെഞ്ചുവേദനയെത്തുടര്‍ന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അരുണ്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് അരുണ്‍ സിങ്ങ് മംഗളൂരുവിലെത്തിയത്. മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് അരുണ്‍ സിങ്.
Read Moreഅമ്മയും സഹോദരനും മുങ്ങി മരിച്ചു, അമ്മായിയെ രക്ഷിച്ചത് 11കാരി
ബെംഗളൂരു: കുളത്തിൽ മുങ്ങി പോയ അമ്മായിയുടെ ജീവൻ രക്ഷിച്ച് പതിനൊന്നുകാരി. അമ്മ ഉൾപ്പെടെ മൂന്നു പേരായിരുന്നു കുളത്തിൽ മുങ്ങിയത്. ബെംഗളൂരു ദോഡ്ബെല്ലാപൂരിലാണ് സംഭവം. പെൺകുട്ടിയുടെ കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിനും പതിനൊന്നുകാരിയായ കീർത്തന സാക്ഷിയായിരുന്നു. അമ്മായിയുടെ ജീവൻ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാൻ കീർത്തനക്കായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരൻ ഹേമന്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാൻ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി. മൂവരും വെള്ളത്തിൽ…
Read Moreയുവതിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കടബയിൽ 21 കാരിയായ യുവതിയടക്കം രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിതയാണ് (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം…
Read Moreയാത്രക്കാരന് ബസിൽ നിന്നും ഒരു രൂപ ബാലൻസ് നൽകിയില്ല, പിഴ 3000 രൂപ
ബെംഗളൂരു: ബസിൽ യാത്ര ചെയ്ത യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ ബാക്കി ഒരു രൂപ നല്‍കാത്തതിന് ഉപഭോക്തൃ കമ്മിഷന്‍ 3000 രൂപ പിഴ ചുമത്തി . ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്. പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍. ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു…
Read Moreമുൻ ബിജെപി എംഎൽഎ അടക്കം നേതാക്കൾ കോൺഗ്രസിലേക്ക്
ബെംഗളൂരു: ബിജെപി മുൻ എംഎൽഎ അടക്കം രണ്ട് വൊക്കലിഗ , ലിംഗായത്ത് നേതാക്കൾ കോൺഗ്രസിലേക്ക്. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎ യും നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചിരുന്നു . ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദേശ് നാഗരാജ്, ജെഡിഎസ് മുൻ എംഎൽഎ എച്ച് നിംഗപ്പ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ അഴിമതിയിൽ മനംമടുത്താണ് ഇവർ പാർട്ടി വിട്ടതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിലും അഴിമതിയിലും മനം മടുത്താണ് മൂവരും സ്വന്തം പാർട്ടി…
Read More