കോൺഗ്രസിന്റെ റിമോട്ട് കണ്ട്രോൾ ആരുടെ കയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാം ; മോദി

ബെംഗളൂരു: ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് ആണെങ്കിലും ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഖര്‍ഗെയോട് എനിക്ക് ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖര്‍ഗെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും മോദി പറഞ്ഞു. എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.…

Read More

നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് 2 മരണം

ബെംഗളൂരു: നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. ഹുളിത്തലയിൽ അശ്വിൻ കുമാർ, ഗോണിക്കൊപ്പയിലെ ബഡഗരക്കേരിയിൽ വേലു എന്നിവരാണ് മരിച്ചത്. സഹോദരനൊപ്പം കൃഷിയിടത്തിൽ വിളവെടുപ്പിനായി പോയ സമയത്താണ് അശ്വിന് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിർമ്മാണ തൊഴിലാളിയായ വേലു ഭാര്യയ്‌ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Read More

ബിജെപി എംഎൽഎ യുടെ അഴിമതിക്കെതിരെ പേ ക്യാമ്പയിൻ പോസ്റ്ററുകൾ

ബെംഗളൂരു: ബിജെപി പ്രാദേശിക എംഎൽഎയുടെ അഴിമതിയ്ക്കെതിരെ പേ ക്യാമ്പയിൻ. നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ്‌ പ്രവർത്തകർ പ്രാദേശിക എംഎൽഎ ജ്യോതി ഗണേഷിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ജോലികൾ ചെയ്യണമെങ്കിൽ എനിക്ക് പണം തരൂ എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിട്ടുള്ളത്. പോസ്റ്റർ വൈറൽ ആയതോടെ ബിജെപി പ്രവർത്തകരും പോലീസും ചേർന്ന് ഇത് നീക്കം ചെയ്തു.  

Read More

ബിജെപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് യെദ്യൂരപ്പ

ബെംഗളൂരു: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ നിസഹകരണം സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ പ്രതിസന്ധിയായിരുന്നു. പാർട്ടി പരിപാടികളിൽ നിന്നും നേതൃ ചർച്ചകളിൽ നിന്നും മാറി നിന്ന് കൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതിലെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ മുതിർന്ന ലിംഗായത്ത് നേതാവിന്റെ ഈ സമീപനം വലിയ ആശങ്കയോടൊയിരുന്നു ബി ജെ പി ഉറ്റുനോക്കിയത്. എന്നാൽ ഇപ്പോഴിതാ ബി ജെ പിക്ക് ഏറെ ആശ്വാസത്തിന് വക നൽകി പാർട്ടിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യെദ്യൂരപ്പ. ഇപ്പോഴിതാ ലിംഗായത്ത് സമുദായാംഗങ്ങളോടും…

Read More

കർണാടക തെരഞ്ഞെടുപ്പിൽ നടൻ ഉപേന്ദ്രയുടെ പാർട്ടി മത്സരിക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ ഉപേന്ദ്ര റാവുവിന്റെ പാർട്ടി. ഉത്തമ പ്രജാകീയ പാർട്ടിക്ക് ഓട്ടോ റിക്ഷ ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ച കാര്യം നടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കെപിജെപി എന്ന പാർട്ടിയിൽ അംഗമായിരുന്നു ഉപന്ദ്ര റാവു. മറ്റ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉത്തമ പ്രജാകീയ പാർട്ടി ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. യുവജനങ്ങളെ ആകർഷിക്കാനുള്ള…

Read More

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയേയും രണ്ട് മക്കളേയും കനാലില്‍ തള്ളിയിട്ട ശേഷം കര്‍ണാടകയിലെത്തി യുവാവ് ആത്മഹത്യ ചെയ്‌തു. കോലാപൂരിലെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. സൗണ്ട് സിസ്റ്റം ബിസിനസുകാരനായ സന്ദീപ് അന്നസാവോ പാട്ടീല്‍ (36), ഭാര്യ രാജശ്രീ സന്ദീപ് പാട്ടീല്‍ (32), മകന്‍ സമിത് പാട്ടീല്‍ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ ശ്രേയ പാട്ടീലിനെ(14) നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച ഉച്ചയോടെ സന്ദീപ് കുടുംബത്തെ കാഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒരു കനാലിനുസമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി…

Read More

ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ. ഡി നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലെ ആംനെസ്റ്റിയുടെ തലവനെ മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചു. ഇ.ഡി.യുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്. 2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ…

Read More

തെരുവ് മൃഗങ്ങളുടെ കൂട്ടുകാരിയ്ക്ക് മാധ്യമപ്രവർത്തകരുടെ ആദരം

ബെംഗളൂരു: മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗളൂരു പ്രസ്ക്ലബ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 2022ലെ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റില്‍ നടക്കുന്ന പ്രസ്ക്ലബ് ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. രജനി 855 തെരുവ് നായ്ക്കള്‍, 15 പൂച്ചകള്‍ എന്നിവയ്ക്ക് ദിവസവും ആഹാരം നല്‍കുന്നുണ്ട്. 60 കിലോഗ്രാം അരിയുടെ ചോറും കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ മൃഗങ്ങള്‍ക്ക് കൊടുക്കുകയാണ് രീതി. ഭര്‍ത്താവ്…

Read More

ബെളഗാവിയിൽ 2700 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ബെംഗളൂരു: ബെളഗാവിയിൽ ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2,700 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. പുനർവികസിപ്പിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കും. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് ഈ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെളഗാവിയിലെ ലോണ്ട-ബെളഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ്  മറ്റൊരു പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവേറിയ ഈ പദ്ധതി, തിരക്കേറിയ മുംബൈ – പൂനെ – ഹുബ്ബള്ളി – ബംഗളൂരു  ലൈനിലെ…

Read More

കർണാടകയിൽ 150 ലേറെ സീറ്റ് ബിജെപി നേടും ; പ്രധാൻ

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളുമായി ബി ജെ പി വിജയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെയും മികച്ച പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയുടെ വിജയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല ബി ജെ പിയുടെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. കർണാടകയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നംഗ സംഘത്തെ നയിക്കുന്നതാണ് പ്രധാൻ . കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ എന്നിവരാണ് ,…

Read More