ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് (എം.എംഎ) കീഴിൽ മൈസൂർ റോഡിൽ നിർമാണം പൂർത്തിയാക്കിയ കർണാടക മലബാർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കുമെന്ന് എം.എംഎ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി സോമണ്ണ, കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രിയും എം.എൽ.എയുമായ സമീർ അഹ്മദ് ഖാൻ, എൻ.എ ഹാരിസ് എം.എൽ.എ, ഡോ. പി.സി. ജാഫർ ഐ,എ.എസ്, ജാമിയ മസ്ജിദ് ഇമാം മൗലാന…
Read More