മൈസൂരു : സർവകലാശാലയുടെ 102 മത് ബിരുദദാന ചടങ്ങിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനു മൈസൂരിലെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. മാർച്ച് 22 ന് നടക്കുന്ന ചടങ്ങിൽ നടന്റെ ഭാര്യ അശ്വനി ആദരം ഏറ്റുവാങ്ങും. കല, സാമൂഹികം, സാംസ്കാരികം മേഖലകളിലെ പുനീതിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം നൽകുന്നതെന്ന് സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു. ചടങ്ങിൽ 28581 ഓളം ഉദ്യോഗാർഥികൾ ബിരുദം ഏറ്റുവാങ്ങും.
Read More