തിരുവനന്തപുരം: ജെഡിയു നേതാവ് എം. പി വീരേന്ദ്ര കുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുക. രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. വീരേന്ദ്രകുമാര്‍ വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായിരുന്നു. രാജ്യസഭ സീറ്റിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. 13ന് സൂക്ഷമ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആണ്. വീരേന്ദ്ര കുമാര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
Read MoreTag: JDU
രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് ഇടതു മുന്നണിയിൽ ധാരണയായി.
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്കാന് ഇടതു മുന്നണിയിൽ ധാരണയായി. വീരേന്ദ്രകുമാര്‍ വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ മാത്രമാണ് തത്വത്തില്‍ ധാരണയയിരിക്കുന്നത്. ജെഡിയു-ജെഡിഎസ് ലയന ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന. ഇടതുമുന്നണിയുമായി സഹകരിക്കുന്നത് സംബന്ധിച്ച കത്ത് ഇന്ന് വീരേന്ദ്രകുമാർ എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വനു നൽകിയിരുന്നു. കഴിഞ്ഞ ദിവസം വീരേന്ദ്രകുമാർ. ഡോ. വറുഗീസ് ജോർജ്, ഷേക് പി. ഹാരീസ് തുടങ്ങിയവർ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭ സീറ്റിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്.…
Read More