രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ ഒടിടിയിലേക്ക്.സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ്കുമാറാണ് ‘ജയിലർ’സംവിധാനം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകൻ ആണ് വില്ലൻ വേഷത്തിൽ.തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ മറ്റ് താരങ്ങൾ. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
Read MoreTag: Jailer
ജയിലറിലെ മോഹൻലാലിന്റെ അതിഥി വേഷം ഏറ്റെടുത്ത് ആരാധകർ
രജനികാന്ത് നായകനായ ‘ജയിലര്‍’ ഇന്നലെ ബിഗ് സ്ക്രീനുകളില്‍ എത്തിയതോടെ ആഘോഷങ്ങള്‍ വലിയ രീതിയില്‍ നടക്കുകയാണ്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ഈ ഡാര്‍ക്ക് കോമഡിയില്‍ മോഹൻലാല്‍, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാര്, രമ്യ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷം സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ മോഹൻലാലിനെ ഇത്തരമൊരു അവതാരത്തില്‍ കണ്ടിട്ടില്ലെന്ന് സിനിമാപ്രേമികള്‍ പറയുന്നു. കേരളത്തില്‍ അദേഹത്തിന്റെ സ്ക്രീനിലെ പ്രകടനത്തെ അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. ലോകമെമ്പാടുമുള്ള 7000 സ്ക്രീനുകളിലാണ് ‘ജയിലര്‍’ ഇന്നലെ എത്തിയത്.…
Read Moreജയിലർ നാളെ റിലീസിങ്ങിനൊരുങ്ങവേ ആഘോഷങ്ങളിൽ നിന്ന് മാറി നിന്ന് രജനികാന്ത്
നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ വ്യാഴാഴ്ച്ച റിലീസിനൊരുങ്ങുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ് ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ് വിവരം. ബുധനാഴ്ച്ച അതിരാവിലെതന്നെ രജനി തന്റെ ഹിമാലയ യാത്രക്ക് പുറപ്പെട്ടിരിക്കുകയാണ്. തന്റെ സിനമാ റിലീസുകൾക്കുമുമ്പ് ഹിമാലയ യാത്ര നടത്തുക താരത്തിന് പതിവുള്ളതാണ്. കോവിഡ് കാരണം അത്തരം യാത്രകൾ മുടങ്ങിയിരുന്നതാണ്. നാല് വർഷത്തിനുശേഷമാണ് ഹിമാലയത്തിലേക്ക് താൻ പോകുന്നതെന്നും രജനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട്…
Read Moreരജനികാന്തിന്റെ 169-ാം ചിത്രമായ ജയിലർ’ ചിത്രീകരണം ആരംഭിച്ചു.
ചെന്നൈ: രജനികാന്തിന്റെ 169-ാമത് ചിത്രമായ ജയിലറിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിച്ചതായി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം അണ്ണാത്തെ പിന്തുണച്ചിരുന്ന സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്. ജയിലർ ഇന്ന് തന്റെ പ്രവർത്തനം ആരംഭിക്കുന്നു എന്നായിരുന്നു പ്രൊഡക്ഷൻ ബാനറിന്റെ ട്വീറ്റ്. അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററിൽ, കാക്കി പാന്റിനൊപ്പം ചാരനിറത്തിലുള്ള കാഷ്വൽ കോളർ ഷർട്ടാണ് രജനികാന്ത് ധരിച്ചിരിക്കുന്നത്. നടൻ കണ്ണട ധരിച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ആദ്യ ഇമേജ്. ജയിലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രത്തിൽ രജനി…
Read More