ബെംഗളൂരു: അപ്പാർട്ട്മെന്റുകളിലും ഐ ടി പാർക്കുകളിലും മാമ്പഴം നേരിട്ട് എത്തിക്കാനുള്ള പദ്ധതിയുമായി കർണാടക മാമ്പഴ വികസന ബോർഡ്. ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കികൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 2 വർഷവും സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കി വിജയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടിയിരുന്നു കർഷകർക്ക് ഒരു സഹായമായിരുന്നു ഈ പദ്ധതി. കോലാർ, മാണ്ഡ്യ, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴമാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എത്തിക്കുക.
Read More