ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ സ്മരണയിൽ ഹെൽമെറ്റ് ക്യാപെയ്ൻ നടത്തി ബെംഗളൂരു പോലീസ്. റോഡ് അപകടങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ഹെൽമെറ്റ് ന്റെ പ്രധാന്യം സമ്പാദിച്ചാണ് ക്യാപെയ്ൻ നടത്തിയത്. നടന്റെ ഭാര്യ അശ്വനി പുനീത് രാജ്കുമാർ ക്യാപെയ്ൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോഡ് അപകടം സംബന്ധിച്ചുള്ള ബോധവൽക്കരണം നൽകുന്ന പുനീത് കുമാറിന്റെ മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയും പ്രദർശിപ്പിച്ചു. ചടങ്ങിൽ ബെംഗളൂരു പോലീസ് കമ്മീഷ്ണർ, ട്രാഫിക് ജോയിന്റ് കമ്മീഷ്ണർ തുടങ്ങിയവർ സംബന്ധിച്ചു.
Read More