ബെംഗളൂരു: അനധികൃത നിർമാണങ്ങൾക്കെതിരെ കണ്ണടയ്ക്കുകയും നിയമനടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിലൂടെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപന മേധാവികൾക്കും കർണാടക ഹൈക്കോടതി നിർദേശം നൽകി. ശിവമോഗ ജില്ലക്കാരനായ കെ എസ് ഈശ്വരപ്പ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) നിയമപ്രകാരം അസിസ്റ്റന്റ് എൻജിനീയർമാരും എക്സിക്യൂട്ടീവ് എൻജിനീയർമാരും സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ പരിധിയിൽ നിലവിലുള്ള അനധികൃത കെട്ടിടങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് ഉത്തരവിൽ വിശദീകരിച്ചു. അനധികൃത നിർമാണങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. അനധികൃത…
Read More