ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ സർക്കാർ ആശുപത്രികളിലെ 50 ശതമാനം ഐ.സി.യു. കിടക്കകൾ കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു. കിടക്കകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ‘വാത്സല്യ’ പദ്ധതി നടപ്പാക്കുകയും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുകായും ചെയ്യും. അതോടൊപ്പം കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്തി നിർദേശം നൽകി. കഴിഞ്ഞ രണ്ടു…
Read More