നാലാമത്തെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവു രക്ഷപെട്ടു.

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഏറ്റുവാങ്ങാൻ ആവശ്യപ്പെട്ട് ഭർത്താവ് ഭാര്യാപിതാവിനെ ഫോണിൽ വിളിച്ച് പറഞ്ഞ ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി റെഡ് ഹിൽസിൽ വെച്ച് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുഴൽ ലക്ഷ്മിയമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന തമിഴ്സെൽവൻ (28) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടത്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട ശബരിക (29). ബുധനാഴ്ച ഭാര്യയുമായി വഴക്കിട്ട ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു, തുടർന്ന് തമിഴ്‌സെൽവൻ ഭാര്യാപിതാവിനെ ചെയ്ത വിവരം അറിയിക്കുകയും സംഭവസ്ഥലത്ത്…

Read More
Click Here to Follow Us