ബെംഗളൂരു: 13മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം . മേള പത്തുദിവസം നീണ്ടുനില്‍ക്കും. കലാമൂല്യമുള്ള സിനിമകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. മേളയില്‍ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതിന് വേണ്ടിയുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരം മേളയ്ക്ക് ലഭിച്ചതായും ബി. ഐ.എഫ്. എഫ്.ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ചലച്ചിത്രമേള കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു നടത്തിയത്.
Read More