തൃശൂർ പൂരം, വെടിക്കെട്ട്‌ കരാർ സ്വന്തമാക്കി ആദ്യ വനിത

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരം വെടിക്കെട്ട് കരാര്‍ വനിതക്ക്. പെസോയുടെ പ്രത്യേക ലൈസന്‍സ് നേടി പൂരം വെടിക്കെട്ടിന് തിരുവമ്പാടിയുടെ കരാര്‍ എടുത്തത് എം എസ് ഷീന സുരേഷ് ആണ്. പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഷീന. വര്‍ഷങ്ങളായി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകള്‍ വെടിക്കെട്ട് ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ വലിയൊരു വെടിക്കെട്ടിന് ലൈസന്‍സ് എടുക്കുന്നത്. വര്‍ഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിര്‍മ്മാണ ജോലികള്‍ ചെയ്ത് വരുന്നു വെടിക്കെട്ട് തൊഴിലാളിയായ സുരേഷിന്റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്.…

Read More
Click Here to Follow Us