ബെംഗളൂരു : ദളിത് യുവതിയെ പ്രണയിച്ച് വിവാഹംചെയ്ത യുവാവിനും കുടുംബത്തിനും ചിക്കമംഗളൂരുവിൽ സമുദായഭ്രഷ്ട് കല്പിക്കപ്പെട്ടു. ഇതിനുപുറമെ യുവാവുമായി ഇടപെടുന്നവർക്ക് 5000 രൂപ പിഴയും ഏർപ്പെടുത്തി. ലിംഗദഹള്ളിയിൽ ഉപ്പാർ സമുദായത്തിൽപ്പെട്ട സോമശേഖറിനും കുടുംബത്തിനുമാണ് സമുദായാംഗങ്ങൾ ഭ്രഷ്ട് കൽപ്പിച്ചത്. യുവാവിന്റെ കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നും കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നതിൽനിന്നും വിലക്കി. സമുദായാംഗങ്ങൾ സോമശേഖറിന്റെ കുടുംബത്തെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തുകയായിരുന്നു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹംകഴിച്ചെന്നും അതിലെന്താണ് മറ്റുള്ളവർക്ക് പ്രശ്നമെന്നുമുള്ള ചോദ്യം ഉന്നയിക്കുകയും തനിക് നീതിലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തുകൊണ്ട് സോമശേഖർ ഹിന്ദുസംഘടനാ നേതാക്കൾക്കൊപ്പമെത്തി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ബി.ആർ. രൂപയ്ക്ക് നിവേദനം നൽകി.
Read More